അവശനിലയിൽ കണ്ടെത്തിയ അജ്ഞാത യുവാവ് മരിച്ചു

Saturday 25 April 2026 12:56 AM IST

ആലുവ: കീഴ്മാട് ബസ്‌സ്റ്റോപ്പിന് സമീപം അവശനിലയിൽ കണ്ടെത്തിയ അജ്ഞാതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളിയാണ്. 25 വയസോളം തോന്നിക്കും. വലതുനെഞ്ചുഭാഗത്ത് തൃശൂലം പച്ചകുത്തിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ ആലുവ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0484 2624006.