പശ്ചിമേഷ്യൻ സംഘർഷം: പ്രഭാഷണം 29ന്

Saturday 25 April 2026 1:03 AM IST

തിരുവനന്തപുരം: സെന്റർ ഫോർ മനേജ്മന്റ് ഡെവലപ്‌മെന്റിന്റെ (സി.എം.ഡി.) ആഭിമുഖ്യത്തിൽ 29ന് വൈകിട്ട് 5ന് തൈക്കാടുള്ള സി.എം.ഡി സിൽവർ ജൂബിലി ഹാളിൽ 'പശ്ചിമേഷ്യൻ സംഘർഷത്തിലെ പ്രതിസന്ധികൾ, പ്രത്യാഘാതങ്ങൾ, നാം നേരിടുന്ന മാറ്റങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കും.പ്രമുഖ ഗവേഷകൻ സി.എസ്.അഖിൽ പ്രഭാഷണം നടത്തും.പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ 8714259111 നമ്പരിലോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.