മാതൃവേദി ഗ്ലോബൽ ജനറൽ ബോഡി യോഗം

Saturday 25 April 2026 12:07 AM IST
സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം മാർ പീറ്റർ കൊച്ചു പുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹികളായി പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യമായ പങ്കുവഹിക്കുന്നവരുമാണെന്ന് സീറോ മലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റ് മാർ പീറ്റർ കൊച്ചു പുരയ്ക്കൽ. തലശേരി അതിരൂപത പാസ്റ്ററൽ സെന്ററായ സന്ദേശഭവനിൽ നടന്ന സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ചു. തലശേരി, എറണാകുളം, അങ്കമാലി അതിരൂപതകളുടെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാക്ഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശേരി അതിരൂപത മാതൃവേദി പ്രസിഡന്റ് സി.സി ആന്റണി പ്രസംഗിച്ചു.