തിരഞ്ഞെടുത്തു

Saturday 25 April 2026 3:18 AM IST

ചേർത്തല: സി.പി.ഐ ചേർത്തല തെക്ക് മണ്ഡലം സെക്രട്ടറിയായി ബൈരഞ്ജിത്തിനെ തിരഞ്ഞെടുത്തു. നിലവിലെ മണ്ഡലം സെക്രട്ടറി കെ.ബി.ബിമൽ റോയ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പ്. എം.ഡി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ പി.പ്രസാദ്, ടി.ജെ.ആഞ്ചലോസ്,ടി.ടി.ജിസ്‌മോൻ,ജില്ലാ സെക്രട്ടറി അഡ്വ.എസ്.സോളമൻ,അസി.സെക്രട്ടറിമാരായ പി.വി.സത്യനേശൻ,അഡ്വ.സി.എ.അരുൺകുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.എസ്.ശിവപ്രസാദ്,കെ.ജി.സന്തോഷ്,സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. 2003ൽ എ.ഐ.എസ്.എഫ് എസ്.എൻ കോളേജ് യൂണിറ്റ് കമ്മറ്റിയംഗമായി പൊതുപ്രവർത്തന രംഗത്തെത്തി നിലവിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബൈരഞ്ജിത്ത് (41) കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.