നെടുമങ്ങാട് യൂണിയനിൽ മൈക്രോലോൺ വിതരണം

Saturday 25 April 2026 1:41 AM IST

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ഫെഡറൽ ബാങ്കുമായി സഹകരിച്ച് വിവിധ ശാഖകളിലെ മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് അനുവദിച്ച വായ്പ വിതരണം പഴകുറ്റി യൂണിയൻ ഓഫീസിൽ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ്‌ എ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഫെഡറൽ ബാങ്ക് നെടുമങ്ങാട് ബ്രാഞ്ച് മാനേജർ അൻസു തങ്കം ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.ആക്ടിംഗ് സെക്രട്ടറി ഗോപാലൻ റൈറ്റ്, വനിതാസംഘം പ്രസിഡന്റ്‌ ലതകുമാരി, സെക്രട്ടറി കൃഷ്ണാ റൈറ്റ്, ട്രഷറർ സിന്ധു കഴുനാട്, ബിന്ദു വെമ്പായം, മൈക്രോ യൂണിറ്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.മൂന്നാംഘട്ടം മൈക്രോഫിനാൻസ് വായ്പ വിതരണവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റിംഗ് ആരംഭിച്ചതായും വായ്പ ആവശ്യമുള്ള മൈക്രോസംഘങ്ങൾ അപേക്ഷ നൽകേണ്ടതാണന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.