കാപ്പ: യുവാവ് കരുതൽ തടങ്കലിൽ

Friday 24 April 2026 9:42 PM IST
വിനയരാജ്

തൊടുപുഴ: ലഹരി ഇടപാട് അടക്കമുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി. തൊടുപുഴ കമ്പിപാലം സ്വദേശി കാണിയാംമൂഴിയിൽ വിനയരാജിനെയാണ് (27) വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടേതാണ് കരുതൽ തടങ്കൽ ഉത്തരവ്.