പേടിഎം പേയ്‌മെന്റ് ബാങ്ക് പൂട്ടി ; ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് , ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
മുംബയ് : രാജ്യത്തെ പ്രമുഖ പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. പേയ്‌മെന്റ് ബാങ്കിംഗ് ലൈസൻസ് നൽകുമ്പോൾ റിസർവ് ബാങ്ക് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ഇതോടെ ബാങ്കിംഗ് ഇടപാടുകൾ നടത്താനുള്ള പേടിഎമ്മിന്റെ അംഗീകാരം നഷ്ടമായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തീരുമാനം ഉടൻ നടപ്പിൽ വരുംവിധമാണ് ഉത്തരവ് റിസർവ് ബാങ്ക് ഉത്തരവ് പുറത്തിറക്കിയത്. ബാങ്കിംഗ് ലൈസൻസ് പിൻവലിച്ചാലും നിക്ഷേപകരുടെ പണം പൂർണമായി മടക്കി നൽകുവാനുള്ള ശേഷി പേടിഎമ്മിനുണ്ടെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു.
ബാങ്കിംഗ് സേവനങ്ങൾ നിറുത്താനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ബാങ്കിലെ നിക്ഷേപകരുടെ താത്‌പര്യത്തിന് വിരുദ്ധമായ പ്രവർത്തനമാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന്റേതെന്ന് ആർ.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. ബാങ്കിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇന്നത്തെ പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 5 (b) പ്രകാരമുള്ള ബാങ്കിംഗ് ബിസിനസോ സെക്ഷൻ 5ലെ മറ്റ് അനുബന്ധ സേവനങ്ങളോ നൽകാൻ ഇനി ഇവർക്ക് സാധിക്കില്ല. അതേസമയം പേടിഎം യു.പി.ഐ സേവനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.