ഒരു കതിനയിൽ ഒതുങ്ങി സാമ്പിൾ
Saturday 25 April 2026 12:00 AM IST
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഒരു കതിനയിലൊതുങ്ങി. വെടിക്കെട്ട് പൂർണമായും ഉപേക്ഷിക്കാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഈ നീക്കം. അതേസമയം ആചാരത്തിന്റെ ഭാഗമായി ഒരു കതിന പൊട്ടിച്ചു. ഇന്നലെയായിരുന്നു സാമ്പിൾ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. രാത്രി 7ന് പാറമേക്കാവും 7.30ന് തിരുവമ്പാടിയുമായിരുന്നു തീ കൊളുത്തേണ്ടിയിരുന്നത്. അതിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗം വെടിക്കെട്ടുപുരയ്ക്കടുത്തും തിരുവമ്പാടി ശ്രീമൂല സ്ഥാനത്തിനടുത്തുമാണ് കതിന പൊട്ടിച്ചത്. ഇന്ന് രാവിലെ പൂര വിളംബരം നടക്കും.