ദേവാമൃതിന് പുരസ്‌കാരം

Saturday 25 April 2026 12:00 AM IST

മാള: കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ മികച്ച ശബ്ദലേഖകനുള്ള പുരസ്‌കാരം മാള സ്വദേശിയായ ദേവാമൃതിന്. സംഗീത സംവിധായകൻ അനിൽ മാളയുടെ മകനായ ദേവാമൃതിന് 'വംശം' എന്ന നാടകത്തിലെ ശബ്ദലേഖനത്തിനാണ് അംഗീകാരം നേടിയത്. തുടർച്ചയായ വർഷങ്ങളിൽ അക്കാഡമി പുരസ്‌കാരം മാള തങ്കുളത്തെ വാണിയംപിള്ളി വീട്ടിൽ എത്തുന്ന പാരമ്പര്യം ഇത്തവണയും തുടർന്നു. നാലുതവണ അക്കാഡമി പുരസ്‌കാരം നേടിയ അനിൽ മാളയുടെ കലാപാരമ്പര്യം പിന്തുടർന്നാണ് ദേവാമൃതിന്റെ ഈ നേട്ടം. അങ്കമാലി ഡി പോൾ കോളേജിലെ എം.സി.എ വിദ്യാർത്ഥിയാണ് ദേവാമൃത്. ഗിത്താർ വായനക്കാരൻ കൂടിയാണ് ദേവാമൃത്.