വായനശാല ഉദ്ഘാടനം

Friday 24 April 2026 11:33 PM IST

പത്തനംതിട്ട : സാഹിതീ സംഗമവേദി ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വായനശാലയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് ഇലവുംതിട്ട കുളക്കട ഇഷാര കോംപ്ലക്‌സിൽ മുൻ എം.എൽ.എ കെ.സി . രാജഗോപാലൻ നിർവഹിക്കും . പ്രസിഡന്റ് ബാലചന്ദ്രൻ ഇഷാര അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദൻ മുഖ്യാതിഥിയായിരിക്കും. വിജയമോഹൻ , എ. ഗോകുലേന്ദ്രൻ, പി. സലിംകുമാർ, കാശിനാഥൻ, കെ.എൻ. രാധാചന്ദ്രൻ, ഉമാദേവി തുരത്തേരി, ശങ്കർ ഉണ്ണി, ശശി കുറുപ്പ്, കെ.എൻ. രാജേശ്വരൻ, സന്തോഷ് വാര്യർ എന്നിവർ സംസാരിക്കും . തുടർന്ന് കവിയരങ്ങും, കല്ലട വി.വി. ജോസിന്റെ കഥാപ്രസംഗവും ഗാനമേളയും ഉണ്ടായിരിക്കും.