പത്ത് വ‍‍ർഷത്തെ കാത്തിരിപ്പ് ,​ സ്വപ്നഭവനം പൂർത്തിയാക്കി ശ്രീകാന്ത് വെട്ടിയാറും അമ്മയും

Friday 24 April 2026 11:37 PM IST

സോഷ്യൽ മീഡിയയിലെ വൈറൽ മീമുകളിലൂടെയും സ്പൂഫ് വീഡിയോകളിലൂടെയും ശ്രദ്ധേയനായ യുട്യൂബറാണ് ശ്രീകന്ത് വെട്ടിയാർ. ശ്രീകാന്തിന്റെ പല വീഡിയോകളും വൈറലായിരുന്നു. അമ്മ ശോഭനയും ശ്രീകാന്ത് വെട്ടിയാറിന്റെ വീഡിയോകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. പിന്നീട് ഇരുവരും സിനിമയിലും എത്തി. ശ്രീകാന്തിന്റെ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അവരുടെ പഴയ വീട്. പണി തീരാത്ത ആ വീട്ടിനു മുന്നിലും അകത്തുമായി ചിത്രീകരിച്ച വീഡിയോകളാണ് അമ്മയെയും മകനെയും താരങ്ങളാക്കി മാറ്റിയത്. ഇപ്പോഴിതാ തങ്ങളുടെ വീടിന്റെ പണി പൂർത്തിയാക്കി ഗൃഹപ്രവേശം നടത്തിയതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് ശ്രീകാന്ത് വെട്ടിയാർ.

2016 മുതൽ ഇതൊരു പണിതീരാത്ത വീടായി കിടക്കുകയായിരുന്നു. കുറച്ച് ടൈൽസ് ഇട്ടു. ഒരു മുറി തേച്ചു. വയറിംഗ് ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ പത്ത് വർഷമെടുത്താണ് വീട് പൂർത്തിയാക്കിയതെന്ന് ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തന്റെ വീഡിയോകളുടെ തുടക്കം ഈ വീട്ടിൽ നിന്നായിരുന്നെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

സൂപ്പർ ശരണ്യ അടക്കമുള്ള സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ചിരുന്നു. പാണ്ഡവ ലഹള എന്ന സിനിമയിവൂടെ അമ്മ ശോഭനയും സിനിമയിൽ അരങ്ങേറി. ആലപ്പുഴയാണ് ഇവരുടെ സ്വദേശം.