തൃശൂർ പൂരത്തിന് ആദ്യമായി മെമു സ്‌പെഷ്യൽ ട്രെയിൻ
Saturday 25 April 2026 12:00 AM IST
തൃശൂർ : തൃശൂർ പൂരത്തിന് ആദ്യമായി മെമു സ്‌പെഷ്യൽ ട്രെയിനുകൾ. നാളെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. ഇവയിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യേണ്ടതില്ല. കൊല്ലത്ത് നിന്ന് രാവിലെ 8.20ന് ആരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്), ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. രാത്രി 9.30 ന് തിരിച്ച് കൊല്ലത്തേക്ക് യാത്രതിരിക്കും. പുലർച്ചെ 2.30 ന് എത്തും. പുതുക്കാട്, ഇരിങ്ങാലക്കുട, ആലുവ, എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.