കരനെൽകൃഷിക്ക് തുടക്കമായി

Saturday 25 April 2026 8:53 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ കരപ്പാടങ്ങളിൽ നെൽകൃഷിക്ക് തുടക്കമായി. മന്ത്രി പി. പ്രസാദ് വിത ഉദ്ഘാടനം ചെയ്തു.ഉത്തരപ്പള്ളി പുഷ്പജന്റെ കൃഷിയിടത്തിലാണ് വിത്ത് വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ,​ പഞ്ചായത്ത്

വൈസ് പ്രസിഡന്റ് ലജിതാ തിലകൻ,​ സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. അശ്വിൻ, ജി.മുരളി,​ അംഗങ്ങളായ പി.മുരളി, വി.സോയ, എം.കെ.സജി, ഒ.എ. രജനി, സജിതാബൈജു, പി.ടി.ശശിധരൻ,എം.ഡി. മുരളി,പി.എസ്.ശ്രീലത കൃഷി ഓഫീസർ റോസ്മി ജോർജ്,അസി.ഓഫീസർ എസ്.ഡി.അനില, ജി. ഉദയപ്പൻ,​ എം.ഡി.സുധാകരൻ,​സി.പുഷ്പജൻ എന്നിവർ പങ്കെടുത്തു.