എഫ്.എസ്.ഇ.ടി.ഒ ഐക്യദാർഢ്യം
Saturday 25 April 2026 12:01 AM IST
ഹരിപ്പാട്: നോയ്‌ഡയിലെ തൊഴിലാളി സമരത്തിനും ഉത്തരേന്ത്യയിലൊന്നകെ പടരുന്ന തൊഴിലാളി പ്രക്ഷോഭങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് ഐക്യദാർഢ്യ പ്രകടനവും യോഗവും സംഘടിപ്പിച്ചു. റവന്യൂ ടവറിനു മുന്നിൽ നടന്ന യോഗം എൻ. ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.കെ.മധുപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.അജിത്ത്, ഷീബാ ചന്ദ്രൻ, എരിയാസെക്രട്ടറി ബി. ബിനു, ഏരിയാ പ്രസിഡന്റ് ടി.എസ്.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.