മണിപ്പൂരിൽ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

Saturday 25 April 2026 12:21 AM IST

ഇം​ഫാ​ൽ​:​ ​മ​ണി​പ്പൂ​രി​ലെ​ ​ഉ​ഖ്രു​ൽ​ ​ജി​ല്ല​യി​ൽ​ ​വ്യ​ത്യ​സ്ത​ ​സ്ഥലങ്ങളിലുണ്ടായ വെ​ടി​വ​യ്‌പിൽ ​മൂ​ന്ന് ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​കു​ക്കി,​ ​നാ​ഗ​ ​സം​ഘ​ർ​ഷം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പ്ര​ദേ​ശ​ത്തെ​ ​വീ​ടു​ക​ൾ​ ​അ​ക്ര​മി​ക​ൾ​ ​ക​ത്തി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​സു​ര​ക്ഷാ​ സേ​ന​ ​ര​ണ്ട് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​ഉ​ഖ്രു​ലി​ലെ​ ​മു​ല്ലം,​ ​ഷോ​ങ്ഫാ​ലി​ലെ​ ​കു​ക്കി​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നാ​ഗാ​ ​ക​ലാ​പ​കാ​രി​ക​ൾ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​താ​യി​ ​കു​ക്കി​ ​സി​വി​ൽ​ ​സൊ​സൈ​റ്റി​ ​സം​ഘ​ട​ന​ക​ൾ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​താ​യും​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​വെ​ടി​യൊ​ച്ച​ ​കേ​ട്ട​താ​യി​ ​ഗ്രാ​മ​വാ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​ ​വീ​ണ്ടും​ ​വെ​ടി​വ​യ്പു​ണ്ടാ​യി.​ ​പ്ര​ദേ​ശ​ത്ത് ​ഏ​റെ​ ​നേ​രം​ ​ഇ​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ട​ർ​ത്തി.​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മേ​ഖ​ല​യി​ൽ​ ​നാ​ഗാ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ല്ലേ​ജ് ​ഗാ​ർ​ഡ് ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​ബി​ഷ്ണു​പൂ​ർ​ ​ജി​ല്ല​യി​ലെ​ ​വീ​ട്ടി​ൽ​ ​ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ ​മെ​യ്തി​ ​സ​മു​ദാ​യ​ത്തി​ലെ​ ​ര​ണ്ട് ​കു​ട്ടി​ക​ൾ​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​ക​യാ​ണ്.