ജൈവ​ വ​ള​ങ്ങളിൽ വ്യത്യസ്തതയുമായി വേണു മാസ്റ്റർ

Sunday 26 April 2026 3:48 AM IST

ജൈവ​ വ​ളം​ നി​ർ​മ്മാ​ണ​ത്തി​ൽ​ രാ​ജ്യ​ത്ത് മു​ൻ​നി​ര​ക്കാ​രാ​യ​ ചാ​ല​ക്കു​ടി​ അ​ണ​ലൂ​രി​ലെ​ കൃ​പ​ ഓ​ർ​ഗാ​നി​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​(​കൃ​പ​ ബോ​ൺ​ ഇ​ൻ​ഡ​സ്ട്രീ​സ്)​ന്റെ​ സ്ഥാ​പ​ക​നും​ സാ​ര​ഥി​യു​മാ​ണ് വേ​ണു​ മാ​സ്റ്റ​ർ​. സ്കൂ​ൾ​ പ​ഠ​ന​കാ​ല​ത്തു​ ത​ന്നെ​ കൃ​ഷി​,​ മ​ണ്ണ്,​ വ​ളം​ എ​ന്നി​വ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന്റെ​ അ​ടു​പ്പം​ തു​ട​ങ്ങി​യി​രു​ന്നു​. കേ​ര​ ക​ർ​ഷ​ക​നാ​യ​ വ​ലി​യ​പ​റ​മ്പി​ൽ​ അ​നി​രു​ദ്ധ​ന്റേ​യും​ സ​രോ​ജി​നി​യു​ടേ​യും​ മ​ക​ൻ​. ഇ​ട​വി​ള​യാ​യി​ കൂ​ർ​ക്ക​യും​ ക​പ്പ​യു​മെ​ല്ലാം​ ഉ​ണ്ടാ​യി​രു​ന്നു​. അ​ദ്ധ്വാ​ന​മാ​യി​രു​ന്നു​ കു​ടും​ബ​ത്തി​ന്റെ​ സം​തൃ​പ്തി​. മാ​താ​പി​താ​ക്ക​ൾ​ അ​ഞ്ഞൂ​റു​ ക​ട​ വീ​തം​ കൊ​ള്ളി​ ന​ടു​മ്പോ​ൾ​ 2​0​0​ ക​ട​ വീ​തം​ ന​ടു​ക​യാ​കും​ വേ​ണു​വി​നും​ സ​ഹോ​ദ​രി​ക്കും​ ദൗ​ത്യം​. ക​പ്പ​ പു​ഴു​ങ്ങി​യും​ വാ​ട്ടി​യും​ ഉ​ണ​ക്കി​പ്പൊ​ടി​ച്ചും​ ആ​ഹാ​ര​മാ​ക്കി​യി​രു​ന്നു​. പ​ള്ളി​ക്കൂ​ട​ത്തി​ൽ​ പോ​കും​ മു​മ്പ് കു​ള​ത്തി​ൽ​ നി​ന്ന് വ​ലി​യ​ കു​ട​ങ്ങ​ളി​ൽ​ വെ​ള്ള​മെ​ടു​ത്ത് കൃ​ഷി​യി​ട​ങ്ങ​ൾ​ ന​ന​യ്ക്ക​ണ​മെ​ന്ന​തും​ നി​ർ​ബ​ന്ധം​. വൈ​കി​ട്ട് ഏ​തെ​ങ്കി​ലും​ ചെ​ടി​ വാ​ടി​ നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ന​ന​ തു​ട​ര​ണം​. ക​മ്മി​ഷ​ൻ​ വ്യ​വ​സ്ഥ​യി​ൽ​ വ​ളം​ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്ന​ ക​രാ​റും​ അ​ച്ഛ​ൻ​ ഏ​റ്റെ​ടു​ത്തി​രു​ന്നു​. ​ സാ​മ്പ​ത്തി​ക​ ഞെ​രു​ക്ക​ത്തി​ലും​ ഭ​ക്ഷ​ണം​ സു​ഭി​ക്ഷ​മാ​യി​രു​ന്ന​ അ​ക്കാ​ല​ത്ത് ത​ന്നെ​ മ​ണ്ണി​ന്റെ​ ആ​രോ​ഗ്യ​ത്തി​ലും​ ചെ​ടി​ക​ളു​ടെ​ കാ​യ്ഫ​ല​ത്തി​ലും​ മി​ക​ച്ച​ വ​ള​ങ്ങ​ൾ​ക്കു​ള്ള​ പ​ങ്ക് വേ​ണു​ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു​. ഞാ​ഞ്ഞൂ​ൾ​ അ​ട​ക്കം​ മ​ണ്ണി​ലെ​ ഉ​പ​കാ​രി​ക​ളാ​യ​ സൂ​ക്ഷ്മ​ജീ​വി​ക​ൾ​ ചെ​യ്യു​ന്ന​ ക​ർ​ത്ത​വ്യം​ വി​സ്മ​യ​ത്തോ​ടെ​ മ​ന​സി​ലാ​ക്കി​യി​രു​ന്നു​.​വേ​ണു​ പ​ത്താം​ ക്ലാ​സി​ൽ​ പ​ഠി​ക്കു​മ്പോ​ളാ​ണ് അ​ച്ഛ​ന്റെ​ മ​ര​ണം​. പ​ഠ​ന​ത്തോ​ടൊ​പ്പം​ വ​രു​മാ​ന​ മാ​ർ​ഗ​ങ്ങ​ൾ​ തേ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​. അ​ങ്ങ​നെ​യാ​ണ് ജൈ​വ​ വ​ളം​ നി​ർ​മ്മാ​ണം​ ചെ​റി​യ​ നി​ല​യി​ൽ​ തു​ട​ങ്ങി​യ​ത്. പി​ണ്ണാ​ക്കും​ കം​പോ​സ്റ്റും​ പോ​ലു​ള്ള​ അ​സം​സ്കൃ​ത​ വ​സ്തു​ക്ക​ൾ​ എ​ളു​പ്പ​ത്തി​ൽ​ ല​ഭ്യ​മാ​കാ​നാ​ണ് പി​ന്നീ​ട് ചാ​ല​ക്കു​ടി​ക്ക് താ​മ​സം​ മാ​റി​യ​ത്. അ​പ്പോ​ഴേ​ക്കും​ ര​സ​ത​ന്ത്ര​ത്തി​ൽ​ വേ​ണു​ ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദം​ നേ​ടി​യി​രു​ന്നു​. ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക​നാ​യി​ ജോ​ലി​ ചെ​യ്ത് വ​ര​വേ​യാ​ണ് ത​ന്റെ​ മേ​ഖ​ല​ ജൈ​വ​ വ​ളം​ ബി​സി​ന​സ് ത​ന്നെ​യാ​ണെ​ന്ന് തീ​ർ​ച്ച​യാ​ക്കി​യത്. എ​ല്ലു​പൊ​ടി​യും​ വേ​പ്പി​ൻ​ പി​ണ്ണാ​ക്കും​ ക​ക്ക​യും​ മ​റ്റും​ അ​ട​ങ്ങു​ന്ന​ വ​ളം​ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക് ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ച്ചെ​ങ്കി​ലും​ ശു​ദ്ധ​മാ​യ​ അ​സം​സ്കൃ​ത​ വ​സ്തു​ക്ക​ളു​ടെ​ ല​ഭ്യ​ത​ക്കു​റ​വ് ഒ​രു​ പ്ര​ശ്ന​മാ​യി​. അ​ങ്ങ​നെ​യാ​ണ് സ്വ​ന്ത​മാ​യി​ ഫാ​ക്ട​റി​യും​ മെ​ഷി​ന​റി​യും​ സ്ഥാ​പി​ച്ച​ത്. 1​9​9​5​ൽ​ അ​ണ​ലൂ​രി​ലെ​ സ്ഥല​ത്ത് ക​മ്പ​നി​ പൂ​ർ​ണ​സ​ജ്ജ​മാ​യി​.

പി.എച്ചിനെ മെരുക്കണം ജൈ​വ​ വ​ള​ത്തി​ൽ​ പ​ല​ പ​രീ​ക്ഷ​ണ​ ഗ​വേ​ഷ​ണ​ങ്ങ​ളും​ വേ​ണു​ മാ​സ്റ്റ​റു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ന​ട​ന്നി​ട്ടു​ണ്ട്. സ​വി​ശേ​ഷ​മാ​യ​ പ​ല​ ഉ​ത്പ​ന്ന​ങ്ങ​ളും​ പു​റ​ത്തി​റ​ക്കി​. പ​ച്ച​ക്ക​ക്ക​ പൊ​ടി​,​ ബോ​ൺ​ ചൗ​ മീ​ൽ​ തു​ട​ങ്ങി​യ​വ​ ഇ​തി​ൽ​പ്പെ​ടും​. ​കേ​ര​ള​ത്തി​ൽ​ മി​ക്ക​യി​ട​ത്തും​ പി​.എ​ച്ച് മൂ​ല്യം​ കു​റ​ഞ്ഞ​ മ​ണ്ണാ​ണ്. അ​മ്ലാം​ശം​ കൂ​ടു​ത​ലാ​യി​രി​ക്കും​. ഇ​ത് ചെ​ടി​ക​ളു​ടെ​ ശ​രി​യാ​യ​ വ​ള​ർ​ച്ച​ ത​ട​യും​. അ​തി​നാ​ൽ​ പി​.എ​ച്ച്. സ​ന്തു​ലി​ത​മാ​ക്കാ​ൻ​ ഏ​റ്റ​വും​ സ​ഹാ​യ​ക​മാ​യ​ ഉ​ത്പ​ന്ന​മാ​ണ് പ​ച്ച​ക്ക​ക്ക​ മി​ശ്രി​തം​. ക​ട​ൽ​ മു​രി​ങ്ങ​(​ഓ​യ്സ്റ്റ​ർ​ ഷെ​ൽ​)​ പൊ​ടി​ച്ചാ​ണ് ഇ​ത് നി​ർ​മ്മി​ക്കു​ന്ന​ത്. എ​ല്ലു​പൊ​ടി​ക്കൊ​പ്പം​ എ​ല്ലി​ലു​ള്ള​ മ​ജ്ഞ​യും​ മാം​സ​വും​ ചേ​ർ​ത്ത് പൊ​ടി​യ്ക്കു​ന്ന​താ​ണ് ചൗ​മീ​ൽ​. വേ​പ്പി​ൻ​ കു​രു​വി​ന്റെ​ തൊ​ലി​യും​ ഉ​മി​യും​ മാ​റ്റി​,​ പ​രി​പ്പു​മാ​ത്രം​ പൊ​ടി​ച്ച് ത​യാ​റാ​ക്കു​ന്ന​ നീം​ കെ​ർ​ണ​ൽ​ കേ​ക്ക് അ​ത്യു​ത്പാ​ദ​ന​ ശേ​ഷി​ക്കും​ ചെ​ടി​യു​ടെ​ രോ​ഗ​ പ്ര​തി​രോ​ധ​ത്തി​നും​ രോ​ഗ​നി​വാ​ര​ണ​ത്തി​നും​ സ​ഹാ​യി​ക്കു​ന്ന​താ​ണ്. ​സ​മീ​കൃ​ത​മാ​യി​ ത​യാ​റാ​ക്കു​ന്ന​ ജൈ​വ​ വ​ള​ങ്ങ​ളി​ൽ​ രാ​സ​ വ​ള​ങ്ങ​ളി​ൽ​ ഉ​ള്ള​തു​ പോ​ലെ​ നൈ​ട്ര​ജ​നും​ ഫോ​സ്‌ഫ​റ​സും​ സൂ​ക്ഷ്മ​ മൂ​ല​ക​ങ്ങ​ളു​മു​ണ്ട്. പൊ​ട്ടാ​ഷ് മാ​ത്ര​മാ​കും​ കു​റ​വു​ള്ള​ത്. വി​ല​ നി​ല​വാ​ര​വും​ നി​ല​വി​ൽ​ രാ​സ​വ​ള​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ്. എ​ന്നാ​ൽ​ ജൈ​വ​ വ​ള​ങ്ങ​ൾ​ കൂ​ടു​ത​ൽ​ അ​ള​വി​ൽ​ പ്ര​യോ​ഗി​ക്കേ​ണ്ടി​ വ​രു​മെ​ന്നു​ മാ​ത്രം​. സൂ​ക്ഷ്മ​ ജീ​വി​ക​ളെ​ ന​ശി​പ്പി​ക്കാ​തെ​ മ​ണ്ണി​ന്റെ​ ആ​രോ​ഗ്യം​ നി​ല​നി​റു​ത്തു​മെ​ന്ന​തി​നാ​ൽ​ ഇ​തൊ​രു​ അ​മി​ത​ച്ചെ​ല​വാ​യി​ കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ് വേ​ണു​വി​ന്റെ​ പ​ക്ഷം​. ജൈ​വ​-​ രാ​സ​ വ​ള​ങ്ങ​ൾ​ ചേ​ർ​ത്ത് സ​മ്മി​ശ്ര​ കൃ​ഷി​രീ​തി​യു​മു​ണ്ട്. വ​ളം​ നി​ർ​മ്മാ​ണ​ത്തി​നാ​യി​ വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി​ ചെ​യ്ത​ അ​ത്യാ​ധു​നി​ക​ യ​ന്ത്ര​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടെ​യാ​ണ് ഫാ​ക്ട​റി​യി​ൽ​ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലു​പൊ​ടി​ക്ക് മ​‌ൃ​ഗ​ങ്ങ​ളു​ടെ​ എ​ല്ല് ശേ​ഖ​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലേ​യും​ ത​മി​ഴ്നാ​ട്ടി​ലേ​യും​ അ​റ​വു​ശാ​ല​ക​ളു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ സ​പ്ലൈ​യ​ർ​മാ​രി​ൽ​ നി​ന്നാ​ണ്. എ​ല്ലു​ പു​ഴു​ങ്ങി​ സ​ജ്ജ​മാ​ക്കു​ന്ന​ത് പാ​ല​ക്കാ​ട്ടെ​ യൂ​ണി​റ്റി​ലാ​ണ്.

കടൽ കടന്ന പെരുമ ത​ളി​ർ​ത്തു​വ​രു​ന്ന​ തൈ​ക​ൾ​ മു​ത​ൽ​ വ​ൻ​ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ക്ക് വ​രെ​ അ​നു​യോ​ജ്യ​മാ​യ​ രാ​സ​ര​ഹി​ത​ വ​ള​ങ്ങ​ളാ​ണ് കൃ​പ​ ഓ​ർ​ഗാ​നി​ക്കി​ന്റെ​ സ​വി​ശേ​ഷ​ത​. ഫാ​ക്ട​റി​ തു​ട​ങ്ങു​ന്ന​ കാ​ല​ഘ​ട്ട​ത്തി​ൽ​ കേ​ര​ള​ത്തി​ൽ​ ജൈ​വ​ കൃ​ഷി​ക്ക് അ​ത്ര​ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല​. എ​ന്നാ​ൽ​ ത​മി​ഴ്നാ​ട്ടി​ലേ​ക്കും​ ക​ർ​ണാ​ട​ക​യി​ലേ​ക്കും​ ഓ​ർ​ഡ​റു​ക​ൾ​ കി​ട്ടി​. ക്ര​മേ​ണ​ കേ​ര​ള​ത്തി​ലും​ വി​ത​ര​ണം​ മെ​ച്ച​പ്പെ​ട്ടു​. നി​ല​വി​ൽ​ മ​ലേ​ഷ്യ​,​ സിം​ഗ​പ്പൂ​ർ​,​ ഖ​ത്ത​ർ​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ക​യ​റ്റു​മ​തി​യു​ണ്ട്. തേ​യി​ല,​ കാ​പ്പി​,​ റ​ബ​ർ​ എ​സ്റ്റേ​റ്റു​ക​ൾ​,​ ചെ​ടി​ ന​ഴ്സ​റി​ക​ൾ​,​ വ​ളം​ ക​ട​ക​ൾ​,​ കൃ​ഷി​ ഓ​ഫീ​സു​ക​ൾ​,​ കെ​യ്കോ​ തു​ട​ങ്ങി​യ​ അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ സ്ഥാ​പ​ന​ങ്ങ​ൾ​ തു​ട​ങ്ങി​യ​വ​ വ​ഴി​യാ​ണ് വി​പ​ണ​നം. ഓ​ൺ​ലൈ​നാ​യും​ ഓ​ർ​ഡ​റു​ക​ൾ​ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. 1​2​കൂ​ട്ടം​ പി​ണ്ണാ​ക്ക് മി​ക്ച്ച​റു​ക​ൾ​ ഉ​ൾ​പ്പെ​ടെ​ മു​പ്പ​തോ​ളം​ ഇ​ന​ങ്ങ​ൾ​ ക​മ്പ​നി​ പു​റ​ത്തി​റ​ക്കു​ന്നു​. പ​ച്ച​ക്ക​റി​ക​ളും​ മ​റ്റും​ സാ​ധാ​ര​ണ​ രീ​തി​യി​ൽ​ ചാ​ണ​ക​പ്പൊ​ടി​യും​ മ​റ്റും​ ന​ൽ​കി​ വ​ള​ർ​ത്തു​ന്ന​തി​നേ​ക്കാ​ൾ​ 3​0​ മു​ത​ൽ​ 4​0​ശ​ത​മാ​നം​ വ​രെ​ വി​ള​വ് കൂ​ട്ടാ​ൻ​ സ​മ്പു​ഷ്ട​ ജൈ​വ​ വ​ള​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് വേ​ണു​ മാ​സ്റ്റ​ർ​ അ​നു​ഭ​വ​ത്തി​ൽ​ നി​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​. റ​മ്പൂ​ട്ടാ​ൻ​,​ ഡ്രാ​ഗ​ൺ​ ഫ്രൂ​ട്ട് തു​ട​ങ്ങി​ കേ​ര​ള​ത്തി​ൽ​ അ​ടു​ത്തി​ടെ​ പ്ര​ചാ​ര​ത്തി​ലാ​യ​ ഇ​ന​ങ്ങ​ൾ​ക്കും​ കൃ​പ​ ഉ​ത്പ​ന്ന​ങ്ങ​ൾ​ അ​നു​യോ​ജ്യ​മാ​ണ്. മാ​സം​ 3​0​0​ ട​ൺ​ വ​ളം​ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട് ഫാ​ക്ട​റി​യി​ൽ​. ജൈ​വ​ വ​ളം​ പാ​യ്ക്കു​ചെ​യ്യു​ന്ന​ വി​വി​ധ​യി​നം​ ചാ​ക്കു​ക​ൾ​ നി​ർ​മ്മി​ക്കു​ന്ന​ യൂ​ണി​റ്റും​ ഇ​വി​ടെ​യു​ണ്ട്. ചാ​ക്കു​ക​ൾ​ ഓ​ർ​ഡ​റ​നു​സ​രി​ച്ച് വി​ൽ​പ​ന​യ്ക്കു​മു​ണ്ട്. ​സു​മം​ഗ​ല​യാ​ണ് വേ​ണു​ മാ​സ​റ്റ​റു​ടെ​ ഭാ​ര്യ​. മ​ക​ൾ​:​ ന​മി​ത ഗു​രു​ദേ​വ്,​​ (കൊച്ചി ഇൻഫോപാർക്കിൽ ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റ്)​,​ മ​ക​ൻ​:​ ന​വീ​ൻ​ വേ​ണു​(​എ​ൻ​ജി​നി​യ​ർ​,​ കാ​ന​‌​ഡ​)​. മ​രു​മ​ക​ൻ​ ഗു​രു​ദേ​വ് കൃ​പ​ ഓ​ർ​ഗാ​നി​ക്സി​ന്റെ​ സി​.ഇ​.ഒ​യാ​ണ്. മരുമകൾ അപർണ നവീൻ എം.ടെക് കാനഡയിൽ ജോലി ചെയ്യുന്നു. 6​0​ ജീ​വ​ന​ക്കാ​രാ​ണ് ക​മ്പ​നി​യി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ​കാ​ർ​ഷി​ക​ വി​ജ്ഞാ​ന​ വ്യാ​പ​ന​ മേ​ഖ​ല​ക​ളി​ലും​ വേ​ണു​ മാ​സ്റ്റ​റു​ടെ​ സ​ജീ​വ​ സാ​ന്നി​ദ്ധ്യ​മു​ണ്ട്. കൃ​ഷി​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ​ ക്ലാ​സു​ക​ളും​ സം​ഘ​ടി​പ്പി​ക്കു​ന്നു​. കൃ​ഷി​ ഓ​ഫീ​സ​ർ​മാ​രു​മാ​യി​ നേ​രി​ട്ട് സം​വ​ദി​ക്കു​ന്നു​. കൂ​ടാ​തെ​ പ്ര​തി​സ​ന്ധി​ക​ൾ​ ത​ര​ണം​ ചെ​യ്യാ​ൻ​ ക​ർ​ഷ​ക​രു​ടെ​ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും​ അ​ദ്ദേ​ഹം​ ഉ​റ​പ്പു​ന​ൽ​കു​ന്നു​. ക​ർ​ഷ​ക​മി​ത്ര​,​ മ​ല​യാ​ള​ശ്രീ​,​ക​ൺ​സ്യൂ​മ​ർ​ പ്രൊ​ട്ട​ക്ഷ​ൻ​ ഫോ​റം​,​ കേ​ര​ള​ ഓ​ർ​ഗാ​നി​ക് റ​വ​ല്യൂ​ഷ​ൻ​,​ റോ​ട്ട​റി​ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​,​ നെ​ഹ്രു​പീ​സ്‌ഫൗ​ണ്ടേ​ഷ​ൻ​ തു​ട​ങ്ങി​ നി​ര​വ​ധി​ അ​വാ​ർ​ഡു​ക​ൾ​ വേ​ണു​ മാ​സ്റ്റ​റെ​ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 9​4​4​7​0​0​6​8​8​4​,​ 9061605113.