തിരഞ്ഞെടുപ്പ് പ്രവചന മത്സരം 

Sunday 26 April 2026 12:03 AM IST

തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എ.വി പ്രതീഷ് നിർവഹിച്ചു. മേയ് മൂന്നിന് രാത്രി 8 വരെ വായനശാലയിൽ സ്ഥാപിച്ച ബോക്‌സുകളിലോ വായനശാല പ്രവർത്തകരുടെ കൈവശമോ പൂരിപ്പിച്ച ഫോമുകൾ എത്തിക്കാം. വായനശാലയിൽ നടന്ന ചടങ്ങിൽ വായനശാല ഭരണസമിതി അംഗം എസ്.അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും ഭരണസമിതി അംഗം എസ്.ശ്രുതി നന്ദിയും പറഞ്ഞു.