ഹജ്ജ് സംഘത്തിന് യാത്രഅയപ്പ്
Sunday 26 April 2026 12:04 AM IST
കോട്ടയം: മുസ്ലിം ലീഗ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയും, ടൗൺ ശാഖ കമ്മിറ്റിയും സംയുക്തമായി ജില്ലാ ലീഗ് ഹൗസിൽ സംഘടിപ്പിച്ച ഹജ്ജ് യാത്രഅയപ്പ് സമ്മേളനം കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.ഷാവാസ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. വാരിശ്ശേരി ജമാഅത്ത് ഇമാം അൽ ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി ഹജ്ജ് ക്ലാസ് നയിച്ചു. ചടങ്ങിൽ 15 ഓളം ഹാജിമാരെ ഷാൾ അണിയിച്ച് ആദരിച്ചു. മുഹമ്മദ് റഫീഖ് ഹാജി സ്വാഗതവും, ടി.എം ഷെരീഫ് ഹാജി നന്ദിയും പറഞ്ഞു.