നഗരസഭ ആദരിച്ചു
Sunday 26 April 2026 12:19 AM IST
വൈക്കം : വിൽപ്പാട്ടിൽ കേരള ഫോക് ലോർ അക്കാഡമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ വൈക്കം രാഹുൽ ബാബുവിനെ നഗരസഭ ആദരിച്ചു. കേരള വണിക വൈശ്യ സംഘം 27-ാം നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിലെ അംഗമാണ് രാഹുൽ. നഗരസഭയുടെ ഉപഹാരം ചെയർമാൻ അബ്ദുൾ സലാം റാവുത്തർ രാഹുൽ ബാബുവിന് കൈമാറി. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ രേണുക രതീഷ്, ഡി.രഞ്ജിത്ത് കുമാർ, റെജി മോൾ, ബി.രാജശേഖരൻ, പ്രീത അനിൽ, സെക്രട്ടറി രഞ്ജിത്ത് കുമാർ, സൂപ്രണ്ട് പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.