ഡ്രോൺ പൈലറ്റ്  സർട്ടിഫിക്കറ്റ് കോഴ്‌സ്

Sunday 26 April 2026 12:20 AM IST

കോട്ടയം : എം.ജി സർവകലാശാലയിലെ ഡോ.ആർ.സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് നടത്തുന്ന ഡി.ജി.സി.എ അംഗീകൃത ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഇൻഡസ്ട്രി ഇന്റേൺഷിപ്പിനും അവസരമുണ്ടായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ സ്‌മോൾ ക്ലാസ് ഡ്രോൺ പൈലറ്റ് ലൈസൻസ് ലഭിക്കും. മേയ് മാസത്തെ അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം. പ്രായം 18 നും 60 നും മദ്ധ്യേ. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക www.ses.mgu.ac.in. ഫോൺ : 6282448585