എ.ഐ ക്ളാസ്
Sunday 26 April 2026 1:33 AM IST
നെടുമങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ ആദ്യകാല പ്രവർത്തകനും മേഖലാ സെക്രട്ടറിയുമായിരുന്ന ടി.മുരളീധരന്റെ ഓർമ്മ ദിനത്തിൽ വിദ്യാർത്ഥിക്കായി എ.ഐ ക്ളാസുകൾ സജ്ജമാക്കി പരിഷത്ത് പ്രവർത്തകർ.ഡോ.ബി.ബാലചന്ദ്രൻ,ജിജോ കൃഷ്ണൻ,ടി.എസ്.ബിന്ദു എന്നിവർ ക്ലാസെടുത്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ബി.നാഗപ്പൻ,മേഖലാകമ്മിറ്റി അംഗങ്ങളായ അശ്വിനി,ഡി.വിജയകുമാർ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,ജി.ജെ.പോറ്റി, ടി.ശ്രീകുമാർ,ധർമ്മരാജൻ, ജില്ലാകമ്മിറ്റി അംഗം എച്ച്.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.