ബിജെപി പ്രവേശം; രാഘവ് ഛദ്ദയെ കൈവിട്ട് ജെൻസി, ഒറ്റദിവസം കൊണ്ട് നഷ്ടമായത് പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സ്
ന്യൂഡൽഹി : ആംആദ്മി പാർട്ടിവ്ട്ട് ബി.ജെ.പിയിൽ ചേർന്നെങ്കിലും രാഘവ് ഛദ്ദ എം.പിക്ക് ഇൻസ്റ്രഗ്രാമിൽ വൻ തിരിച്ചടി. ബി.ജെ.പിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെയാണ് രാഘവ് ഛദ്ദയ്ക്ക് നഷ്ടമായത്. 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം ഇന്ന് ഉച്ചയോടെ 13.5 മില്യണായി കുത്തനെ ഇടിഞ്ഞു. ബി.ജെ.പിയിലേക്കുള്ള രാഘവ് ഛദ്ദയുടെ മാറ്റം യുവവോട്ടർമാരെ പ്രത്യേകിച്ച് ജെൻസികളെ നിരാശരാക്കിയെന്നാണ് കൂട്ടത്തോടെയുള്ള ഈ അൺഫോളോയിംഗ് എന്നാണ് സൂചന.
പാരന്റിംഗ് ലീവ്, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ, ട്രാഫിക് കുരുക്കുകൾ തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചത് ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ വൈറലായിരുന്നു. സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് ഛദ്ദയ്ക്കൊപ്പം ബി.ജെ.പിയിലെത്തിയ മറ്റ് ആംആദ്മി പാർട്ടി എം.പിമാർ,