പി. ഡബ്ല്യൂ ഡി ഓഫിസിലേക്ക് മാർച്ച്

Sunday 26 April 2026 12:47 AM IST

കിളിമാനൂർ :നവീകരണത്തിനായി ഒന്നര വർഷമായി പൊളിച്ചിട്ടിരിക്കുന്ന കുറവൻകുഴി തൊളിക്കുഴി റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികളുടെയും യു.ഡി. എഫ് നേതാക്കളുടെയും നേതൃത്വത്തിൽ കിളിമാനൂർ പി.ഡബ്ലൂ ഡി ഓഫീസിലേക്ക് മാർച്ചു നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ദീപ അനിൽ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. ഷെമിം,പാർലമെന്ററി ലീഡർ ചെറുനാരകംകോട് ജോണി,കെ.നളിനൻ,വാർഡ് മെമ്പർ അഡ്വ.ആകാശ്,അഞ്ജന,ഷീജ,വണ്ടന്നൂർ ജോണി,യു.ഡി.എഫ് ഭാരവാഹികളായ ഗുരുലാൽ,ജിത്തു,സുനി,സലീം,ദിവാകരൻ,തുടങ്ങിയവർ പങ്കെടുത്തു.