സംഭാരപ്പന്തലുമായി ലയൺസ് ക്ലബ്

Sunday 26 April 2026 12:47 AM IST

തിരുവനന്തപുരം: എയർപോർട്ട് സിറ്റി ലയൺസ് ക്ലബ്ബും തമ്പാനൂർ ഹോട്ടൽ ആര്യാസും സംയുക്തമായി ആരംഭിച്ച സംഭാരപ്പന്തൽ മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹരികുമാർ,ലയൺസ് ഡിസ്ട്രിക്ട് 318 എ ഗവർണർ ജെയിൻ സി.ജോബ്, വൈസ് ഗവർണർമാരായ എൻജിനിയർ വി.അനിൽകുമാർ,അഡ്വ.ആർ.വി.ബിജു,മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.കണ്ണൻ, എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.വാസുദേവൻ,ട്രഷറർ ജയദേവൻ,സുരേഷ് കുമാർ,രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.