'കലപില' സമ്മർ ക്യാമ്പിന് ഇന്ന് സമാപനം
Sunday 26 April 2026 1:26 AM IST
വിഴിഞ്ഞം: സ്റ്റാർട്ടപ്പ് മിഷനും ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിന്റെ മൂന്നാം പതിപ്പിന് ഇന്ന് സമാപനമാകും. കുട്ടികളിലെ ശാസ്ത്രീയ അഭിരുചി പരിപോഷിപ്പിക്കുന്നതിനും റോബോട്ടിക്സ് ശില്പശാല സഹായിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് സഹായിക്കുന്ന രീതിയിലാണ് ക്യാമ്പ് ചിട്ടപ്പെടുത്തിയിരുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് വ്യക്തമാക്കി.