ജമ്മു - കാശ്മീർ വന്ദേഭാരത് ട്രെയിൻ, ഉദ്ഘാടനം ഏപ്രിൽ 30ന്

Sunday 26 April 2026 1:16 AM IST

ജമ്മുവിനെയും കാശ്മീർ താഴ്വരയെയും നേരിട്ട് ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് വന്ദേഭാരത് എക്സ്പ്രസ്. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഏപ്രിൽ 30ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇരുമേഖലകളെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യും.റെയിൽവേ സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ജമ്മു കശ്മീർ ലെഫ്റ്റനന്റെ് ഗവർണർ മനോജ് സിൻഹ,മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.