കറുപ്പ് ഓഡിയോ ലോഞ്ച് ഇന്ന് മധുരയിൽ
സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്" ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് 6ന് മധുരയിലെ സോളമലൈ കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കും. സൂര്യ ഉൾപ്പെടെ താരങ്ങൾ പങ്കെടുക്കും. സായ് അഭ്യങ്കർ ആണ് സംഗീതം. രണ്ടു പതിറ്റാണ്ടിനുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്നു എന്നതാണ് കറുപ്പിന്റെ പ്രത്യേകത. മേയ് 14ന് ചിത്രം റിലീസ് ചെയ്യും.
ഇന്ദ്രൻസ്, സ്വാസിക, നാട്ടി, അനഘ മായ രവി, സുപ്രീത് റെഡ്‌ഡി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്വാസികയുടെ ഡാൻസ് നമ്പർ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ചിമ്പുവും സായ് അഭ്യങ്കറും അസൽ കോളാറും ചേർന്ന ആലപിച്ച 'നാങ്ക നാലു പേര്" എന്ന ഗാനരംഗത്താണ് സ്വാസികയുടെ ഡാൻസ്. ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. സൂര്യ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കറുപ്പ്.
അതേസമയം സൂര്യ നായകനായി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്റ് സൺസ് ജലായ് 24ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണില്ല. മമിത ബൈജു ആണ് നായിക.സ്റ്റൈലിഷ് ലുക്കിൽ ആണ് സൂര്യ എത്തുന്നത്. രവീണ ടണ്ടൻ, രാധിക ശരത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.
പി.ആർ.ഒ: പ്രതീഷ് ശേഖർ.