എം.കെ. ശിവപ്രസാദ്

Saturday 25 April 2026 9:52 PM IST

മൂവാറ്റുപുഴ: അടൂപ്പറമ്പ് മൊളേക്കുടി പുത്തൻപുരവീട്ടിൽ എം.കെ. ശിവപ്രസാദ് (തബല മണി 77) നിര്യാതനായി. അൻപത് വർഷത്തിലേറെയായി തബല അദ്ധ്യാപകനാണ്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് അടക്കമുള്ള പ്രമുഖ ഗാനമേള ട്രൂപ്പുകളിലെ തബലവാദകനായിരുന്നു. നാടകങ്ങളിലും ഏതാനും സീരിയലുകളിലും വേഷമിട്ടു. ഭാര്യ: ചന്ദ്രിക പാലക്കുഴ ഇടക്കുടിയിൽ കുടുംബാംഗം. മക്കൾ: എം.എസ്. ലെജിത് (പൊലീസ് വകുപ്പ്, ആലുവ), എം.എസ്. ലയ (അദ്ധ്യാപിക, തിരുവനന്തപുരം). മരുമക്കൾ: രേവതി (പൊതുമരാമത്ത് വകുപ്പ് കോതമംഗലം), എം.എസ്. ശ്രീജിത് (ടെക്‌നോപാർക്ക് തിരുവനന്തപുരം).