മെഴുകുതിരി കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Saturday 25 April 2026 9:55 PM IST

കണ്ണൂർ :അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈദ്യുതി ഭവനിൽ മെഴുകുതിരി സമർപ്പിച്ച് പ്രതിഷേധിച്ചു. പ്രവർത്തകർ കെ.എസ്.ഇ.ബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ,​സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അശ്വിൻ സുധാകർ ജില്ലാ ഭാരവാഹികളായ വിപിൻ ജോസഫ്, സുബീഷ് മര ക്കാർക്കണ്ടി,എം കെ വരുൺ, അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സാക്കിയ ജഫ്ന,ടോണി കേളകം എന്നിവർ നേതൃത്വം നൽകി.തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.