ചീമേനി മുണ്ട്യയിൽ വകുപ്പുതല യോഗം

Saturday 25 April 2026 10:06 PM IST

ചീമേനി: മേയ് അഞ്ചു മുതൽ 15 വരെ നടക്കുന്ന ചീമേനി മുണ്ട്യ ഉത്സവാഘോഷത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും ഉത്സവ ആഘോഷ കമ്മിറ്റികളുടെയും സംയുക്ത യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി.ജാനകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ , കെ.എസ്.ഇ.ബി, പ്ലാന്റേഷൻ കോർപ്പറേഷൻ പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാര വ്യവസായി സമിതി , ക്ഷേത്ര കമ്മിറ്റി , ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ക്രമസമാധാനം, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ വൈദ്യുത സുരക്ഷ റെസ്‌ക്യൂ സുരക്ഷ, മാലിന്യ പരിപാലനം എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രമേശൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ നന്ദിയും പറഞ്ഞു.