ഗതാഗത നിയന്ത്രണം

Sunday 26 April 2026 12:37 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ പുതിയ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.വെഞ്ഞാറമൂട് മാർക്കറ്റ് ജംഗ്ഷൻ -വെഞ്ഞാറമൂട് ജംഗ്ഷൻ വഴി കടത്തിവിട്ടിരുന്ന കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്നിരുന്ന ലൈറ്റ് വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.ഇന്ന് മുതൽ ഈ വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ – നാഗരുകുഴി വഴി തിരിച്ച് വിടുന്നതാണ്. മറ്റ് ഗതാഗത ക്രമീകരണങ്ങളിൽ മാറ്റമില്ലെന്ന് പോലീസ് അറിയിച്ചു.