അഞ്ചാമത് മൂന്നാർ പുഷ്പമേള മേയ് ഒന്നു മുതൽ

Sunday 26 April 2026 12:43 AM IST

മൂന്നാർ: ജില്ലാ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് മൂന്നാർ പുഷ്പമേള മേയ് ഒന്നു മുതൽ 10 വരെ നടക്കും. ദേവികുളം റോഡിലുള്ള വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാർ പുഷ്പമേള 2026 നടത്തുന്നത്.മൂന്നാറിന്റെ തനതു പൂക്കൾക്കൊപ്പം വിദേശയിനങ്ങൾ ഉൾപ്പെടെ പുതിയ രണ്ടായിരത്തിലേറെ തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കു ന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസീലിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്. ഒരു ലക്ഷത്തിലേറെ ചെടികളാണ് ഗാർഡനിലുള്ളത്.കൂടാതെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഗാർഡനിലെ ആംഫി തിയറ്ററിൽ വച്ച് വ്യത്യസ്തങ്ങളായ കലാപരി പാടികൾ ഉണ്ടായിരിക്കും.ഗാർഡനിൽ പുതുതായി നിർമിച്ച ഗ്ലാസ് വാച്ച് ടവർ, റെയ്ൻ ബോ റൈഡ് എന്നിവ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്. മിനി റിവർ സൈഡ് ബീച്ച്, മ്യൂസിക്കൽ ഫൗണ്ടൻ, സെൽഫി പോയിന്റ്, വിവിധ തരം സ്റ്റാ ളുകൾ, ഭക്ഷണശാലകൾ, അലങ്കാര ദീപങ്ങൾ എന്നിവയുമുണ്ടാകും.മധ്യവേനലവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷി ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പമേള സംഘടിപ്പി ച്ചിരിക്കുന്നത്.മുതിർന്നവർക്ക് 100, കുട്ടികൾക്ക് 50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. കഴിഞ്ഞ വർഷം 70000 പേർ പുഷ്പമേള സന്ദർശിച്ചതായി ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ഇത്തവണ ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്‌