1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday 26 April 2026 1:46 AM IST
തൊടുപുഴ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കരിമണ്ണൂർ പന്നൂർ നാല് സെന്റ് ഉന്നതിയിൽ പാറയ്ക്കൽ പി.ആർ. രാകേഷിനെയാണ് (37) കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ആറോടെ പൊലീസ് വീടുവളഞ്ഞാണ് കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം കരിമണ്ണൂർ സ്റ്റേഷനിലെ എസ്.ഐമാരായ ജയിസ് മാത്യു, പി.കെ. ചന്ദ്രബോസ്, എ.എസ്.ഐമാരായ രജനീഷ് അഗസ്റ്റിൻ, കെ.ടി. സിന്ധു മോൾ, എൻ. ഷാനവാസ്, സി.പി.ഒ അമ്പിളി പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.