ബേക്കറിയിൽ മോഷണം; 45,000 രൂപയും കാറിന്റെ താക്കോലും കവർന്നു
Sunday 26 April 2026 1:53 AM IST
വെച്ചൂച്ചിറ: പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബേക്കറിയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ചേത്തക്കൽ വാകമുക്ക് സമാധാനത്തിൽ വീട്ടിൽ അനിൽ അഖിൽ (26) ആണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലാണ് മോഷണം. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്വീറ്റ് പാലസ് ബേക്കറിയിൽ നിന്നും 45,000 രൂപയും കാറിന്റെ താക്കോലുമാണ് മോഷ്ടിച്ചത്. സ്ഥലത്തെയും സമീപപ്രദേശങ്ങളിലും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വെച്ചൂച്ചിറ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാർ, എസ്.ഐ.ബാലു.ബി.നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നെൽസൺ മാത്യു, സി.പി.ഒ മാരായ ഷാനവാസ് സോജു.ജി, അശോക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി.