സങ്കടക്കടൽ കടന്ന്... ആയിരങ്ങളെ സാക്ഷിയാക്കി പൂരം നിറയും

Sunday 26 April 2026 12:38 AM IST

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാല ദുരന്തത്തിന്റെ സങ്കടക്കടലിനിടയിൽ തൃശിവപേരൂരിന് ഇന്ന് പൂരം. ഘടകപൂരങ്ങളും തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളും വടക്കുന്നാഥനിലേക്ക് തട്ടകക്കാരെയും കൂട്ടി യാത്രയാകുന്നതോടെ പൂരനഗരി ഉണരും. നാളെ ഉച്ചവരെ വെടിക്കെട്ടൊഴികെയുള്ള കാഴ്ച്ചകളാൽ പൂരം നിറയും.

തിരുവമ്പാടി രാവിലെ ഏഴരയോടെ പൂരത്തിൽ പങ്കെടുക്കാൻ യാത്രയാകും. പതിനൊന്നരയോടെയാണ് സർവാഭരണ വിഭൂഷിതയായി പാറമേക്കാവിലമ്മ പൂരത്തിന് പുറപ്പെടുക. മഠത്തിൽ വരവും ശ്രീമൂലസ്ഥാനം മേളവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും അൽപ്പനേരം മാത്രമെങ്കിലും വർണ വിസ്മയം ചൊരിയുന്ന കുടമാറ്റവുമെല്ലാം ഇന്നത്തെ പകലിനെ സമ്പന്നമാക്കും. പകൽപ്പൂരത്തിന്റെ ക്ഷീണം തീരും മുമ്പാരംഭിക്കുന്ന രാത്രിപൂരത്തിൽ ലയിച്ചും നാളെ രാവിലെ മുതൽ നടക്കുന്ന തട്ടകക്കാരുടെ പൂരവും കഴിഞ്ഞ് എല്ലാത്തിനും മൂകസാക്ഷിയായ വടക്കുന്നാഥനെ സാക്ഷി നിറുത്തി അടുത്ത വർഷത്തെ പൂരത്തിയതി കുറിച്ച് മടങ്ങുന്നതോടെ പൂരം പര്യവസാനിക്കും.

കുളിച്ച് കുറിതൊട്ട് കരിവീരന്മാർ

ഇന്ന് നടക്കുന്ന പൂരത്തിൽ പങ്കെടുക്കാൻ എൻട്രി പാസിനായി കരിവീരന്മാർ തേക്കിൻകാട്ടിൽ നിരന്നു. ഇന്നലെ ഉച്ച മുതൽ തേക്കിൻകാട്ടിലേക്കും സി.എം.എസ് സ്‌കൂളിന് മുന്നിലും പാറമേക്കാവിന്റെ ആനത്താരയിലും നൂറോളം ആനകളാണ് എൻട്രി പാസിനായെത്തിയത്. കരിവീരക്കൂട്ടങ്ങൾ നിരന്നതോടെ സെൽഫിയെടുത്തും കൊമ്പന്മാരുടെ ചന്തം വർണിച്ചും നിന്നവരുമേറെ. തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, മച്ചാട് ഗോപാലൻ, കൂടൽമാണിക്യം മേഘാർജുനൻ, പാറമേക്കാവ് കാശിനാഥൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ചെത്തല്ലൂർ ദേവീദാസൻ, ദേവദാസ്, പുതുപ്പുള്ളി അർജുനൻ, ബാസ്റ്റിൻ വിനയസുന്ദർ, ചെമ്പൂക്കാവ് വിജയകൃഷ്ണൻ തുടങ്ങി മുൻനിര കൊമ്പന്മാരടക്കം നൂറോളം കരിവീരന്മാരാണെത്തിയത്.

കടമ്പകളേറെ...

ഇന്നലെ പൂരം വിളംബരം നടത്തിയ എറണാകുളം ശിവകുമാറിന് കഴിഞ്ഞദിവസം വനം വകുപ്പിന്റെ അനുമതി പത്രം ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കർശന വ്യവസ്ഥകൾക്കും പരിശോധനകൾക്കും ശേഷമായിരുന്നു അനുമതി നൽകിയത്. നാൽപ്പതംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വനംവകുപ്പാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. അർദ്ധരാത്രിയോടെയാണ് പരിശോധന പൂർത്തിയാക്കിയത്.

വ​ർ​ണ​ക്കു​ട​ക​ൾ​ ​നി​റം​ചാ​ർ​ത്തി തി​രു​വ​മ്പാ​ടി​ച്ച​മ​യം

തൃ​ശൂ​ർ​:​ ​നെ​റ്റി​പ്പ​ട്ടം,​ ​കോ​ലം,​ ​വെ​ഞ്ചാ​മ​രം,​ ​ആ​ല​വ​ട്ടം,​ ​വ​ർ​ണ​ക്കു​ട​ ​എ​ന്നി​ങ്ങ​നെ​യെ​ല്ലാം​ ​പ്ര​ദ​ർ​ശി​പ്പി​ച്ച് ​കൗ​സ്തു​ഭം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​ച​മ​യ​പ്ര​ദ​ർ​ശ​നം.​ ​വ​ലി​യ​ ​മ​ണി​ക​ൾ,​ ​പ​ള്ള​മ​ണി,​ ​ക​ഴു​ത്തു​മ​ണി,​ ​കാ​ൽ​മ​ണി,​ ​ക​ച്ച​ക്ക​യ​ർ,​ ​വ​ർ​ണ​ക്ക​യ​റു​ക​ൾ,​ ​ചെ​റി​യ​ ​മ​ണി​ക​ൾ​ ​എ​ന്നി​വ​യും​ ​പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​മാ​യി​ ​പൂ​രാ​ര​വ​വും​ ​ആ​വേ​ശം​ ​കൊ​ള്ളി​ക്കു​ന്നു.​ ​ആ​ന​പ്പു​റ​ത്തേ​റു​ന്ന​ ​വ​ർ​ണ​ക്കു​ട​ക​ൾ​ ​ത​ന്നെ​യാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ത്.​ ​സൂ​റ​ത്ത്,​ ​മും​ബ​യ്,​ ​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​തു​ണി​ത്ത​ര​ങ്ങ​ൾ​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​വ​യാ​ണി​വ.​ ​വെ​ൽ​വെ​റ്റ്,​ ​സാ​റ്റി​ൻ,​ ​ബ്രോ​ക്കേ​ഡ്,​ ​ചൈ​നാ​ ​സി​ൽ​ക്ക് ​എ​ന്നീ​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​നി​ർ​മ്മാ​ണം. വ​ർ​ണ​ക്കു​ട,​ ​പീ​ലി​ക്കു​ട,​ ​മു​ത്തു​ക്കു​ട,​ ​എ​ൽ.​ഇ.​ഡി​ ​കു​ട​ ​എ​ന്നി​വ​ ​കൂ​ടാ​തെ​ ​പ്ര​ത്യേ​ക​ ​കു​ട​ക​ളും​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​ച​മ​യം​ ​മ​നോ​ഹ​ര​മാ​ക്കു​ന്നു.​ ​ശി​വ​ൻ,​ ​കാ​ളി,​ ​ന​ര​സിം​ഹം,​ ​കൃ​ഷ്ണ​ൻ,​ ​ഗ​ണ​പ​തി​ ​എ​ന്നീ​ ​രൂ​പ​ങ്ങ​ളോ​ടെ​യു​ള്ള​ ​നി​ര​വ​ധി​ ​സ്‌​പെ​ഷ്യ​ൽ​ ​കു​ട​ക​ളു​ണ്ട്.​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​രൂ​പ​ത്തി​ലു​ള്ള​ ​എ​ൽ.​ഇ.​ഡി​ ​കു​ട​ക​ളും​ ​വി​ള​ക്കി​ന്റെ​ ​ആ​കൃ​തി​യി​ലു​ള്ള​ ​കു​ട​ക​ളും​ ​ന​യ​ന​മ​നോ​ഹ​രം.​ ​പ​ര​മ്പ​രാ​ഗ​ത​ ​കു​ട​ളേ​ക്കാ​ൾ​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​സ​സ്‌​പെ​ൻ​സ് ​കു​ട​ക​ൾ​ ​കാ​ണാ​നു​ള്ള​ ​ആ​വേ​ശ​ത്തി​ലാ​ണ് ​പൂ​ര​പ്രേ​മി​ക​ൾ.

വാ​ദ്യ​ ​വി​സ​മ​യം​ ​ചൊ​രി​യാൻ കോ​ങ്ങാ​ട് ​മ​ധു​വും​ ​കി​ഴ​ക്കൂ​ട്ടും

തൃ​ശൂ​ർ​:​ ​പൊ​രി​വെ​യി​ലി​നെ​ ​കൂ​സാ​തെ​ ​ഒ​ഴു​കി​യെ​ത്തു​ന്ന​വ​ർ​ക്ക് ​പ​ഞ്ച​വാ​ദ്യ​ത്തി​ൽ​ ​കോ​ങ്ങാ​ട് ​മ​ധു​വും​ ​പാ​ണ്ടി​യി​ൽ​ ​കി​ഴ​ക്കൂ​ട്ടും​ ​വാ​ദ്യ​ ​വി​സ്മ​യ​മൊ​രു​ക്കും.​ ​രാ​വി​ലെ​ 11.30​ഓ​ടെ​ ​മ​ഠ​ത്തി​ലെ​ ​ച​ട​ങ്ങു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഗ​ജ​വീ​ര​ൻ​ ​തി​രു​വ​മ്പാ​ടി​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​ ​ശി​ര​സി​ലേ​റു​ന്ന​തോ​ടെ​ ​വി​ശ്വ​പ്ര​സി​ദ്ധ​മാ​യ​ ​മ​ഠ​ത്തി​ൽ​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​താ​ള​മി​ടും.​ ​ഇ​തോ​ടെ​ ​പ​ഴ​യ​ ​ന​ട​ക്കാ​വ് ​റോ​ഡി​ൽ​ ​തി​ങ്ങി​നി​റ​യു​ന്ന​ ​പൂ​ര​പ്രേ​മി​ക​ൾ​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​ആ​വേ​ശ​ത്തി​ലാ​കും.​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലേ​ക്കും​ ​അ​വി​ടെ​ ​നി​ന്ന് ​ന​ടു​വി​ലാ​ൽ​ ​വ​ഴി​ ​ന​യ്ക്ക​നാ​ലി​ൽ​ ​എ​ത്തു​മ്പോ​ഴേ​ക്കും​ ​ആ​വേ​ശം​ ​ഇ​ര​ട്ടി​യാ​കും.​ ​കോ​ങ്ങാ​ടി​നൊ​പ്പം​ ​ക​രി​യ​ന്നൂ​രും​ ​കോ​ങ്ങാ​ട് ​മോ​ഹ​ന​നും​ ​കൃ​ഷ്ണ​ ​പി​ഷാ​ര​ടി​യും​ ​തൃ​പ്ര​യാ​ർ​ ​ര​മേ​ശു​മെ​ല്ലാം​ ​തി​മി​ല​യി​ൽ​ ​കൂ​ട്ടാ​കു​മ്പോ​ൾ​ ​മ​ദ്ദ​ള​ത്തി​ൽ​ ​കോ​ട്ട​യ്ക്ക​ൽ​ ​ര​വി​യും​ ​ഇ​ട​യ്ക്ക​യി​ൽ​ ​പ​ല്ല​ശ​ന​ ​സു​ധാ​ക​ര​നും​ ​നേ​തൃ​ത്വ​ ​ന​ൽ​കും.​ ​കൊ​മ്പി​ന്റെ​ ​ചു​മ​ത​ല​ ​മ​ഠ​ത്തി​ലാ​ത്ത് ​മ​ണി​ക​ണ്ഠ​നും​ ​താ​ള​ത്തി​ന് ​പേ​രാ​മം​ഗ​ലം​ ​ബാ​ല​നു​മാ​ണ്.​ ​അ​ങ്ങേ​ത​ല​യി​ൽ​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​മേ​ള​പ്ര​മാ​ണി​ ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​ർ​ ​കൃ​ത്യം​ ​ര​ണ്ടി​ന് ​ഇ​ല​ഞ്ഞി​മ​ര​ ​ചു​വ​ട്ടി​ൽ​ ​മേ​ള​പ്പെ​രു​ക്കം​ ​തു​ട​ങ്ങും.​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​നേ​രം​ ​വ​ട​ക്കു​ന്ന​നാ​ഥ​ന്റെ​ ​തി​രു​മു​റ്റ​ത്ത് ​കൊ​ട്ടി​ക്ക​യ​റു​മ്പോ​ൾ​ ​ഇ​ട​ത്തും​ ​വ​ല​ത്തും​ ​പ​ഴു​വി​ൽ​ ​ര​ഘു​വും​ ​പെ​രു​വ​നം​ ​സ​തീ​ശ​നും​ ​ഒ​പ്പ​മു​ണ്ടാ​കും.​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മേ​ള​പ്ര​മാ​ണി​ ​ചെ​റു​ശേ​രി​ ​കു​ട്ട​ൻ​ ​മാ​രാ​രാ​ണ്.​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​രാ​ത്രി​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​ചോ​റ്റാ​നി​ക്ക​ര​ ​ന​ന്ദ​പ്പ​ൻ​ ​മാ​രാ​രു​മാ​ണ്.

ആ​ചാ​ര​പ്പെ​രു​മ​യോ​ടെ​ ​പൂ​രം​ ​വി​ളം​ബ​രം

തൃ​ശൂ​ർ​:​ ​ആ​ചാ​ര​പ്പെ​രു​മ​യോ​ടെ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തി​ ​പൂ​രം​ ​വി​ള​ബ​രം​ ​ചെ​യ്തു.​ ​എ​റ​ണാ​കു​ളം​ ​ശി​വ​കു​മാ​റി​ന്റെ​ ​ശി​ര​സി​ലേ​റി​ ​മേ​ള​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നെ​ ​വ​ണ​ങ്ങി.​ ​ശേ​ഷം​ ​വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച് ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​യി​ലേ​ക്ക്.​ ​തു​ട​ർ​ന്ന് ​കൊ​മ്പു​പ​റ്റും​ ​കു​ഴ​ൽ​പ്പ​റ്റും​ ​ഉ​യ​ർ​ന്നു​പൊ​ങ്ങി.​ ​തെ​ക്കേ​ ​ഗോ​പു​ര​വാ​തി​ൽ​ ​തു​റ​ന്ന് ​ശി​വ​കു​മാ​ർ​ ​പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​കാ​ത്തു​നി​ന്ന​ ​ജ​ന​സാ​ഗ​രം​ ​ആ​ർ​പ്പു​വി​ളി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​മേ​ളം​ ​കൊ​ട്ടി​ക്ക​ലാ​ശി​ച്ച​ ​ശേ​ഷ​മാ​യി​രു​ന്നു​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​ക​യ​റി​യ​ത്. ഗോ​പു​ര​ന​ട​ ​ഇ​റ​ങ്ങി​ ​വീ​ണ്ടും​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​എ​ത്തി​യ​ ​ശേ​ഷം​ ​നി​ല​പാ​ടു​ ​ത​റ​യി​ലെ​ത്തി​ ​വ​ട​ക്കു​ന്നാ​ഥ​ന് ​അ​ഭി​മു​ഖ​മാ​യി​ ​നി​ന്നു.​ ​ഇ​തോ​ടെ​ ​നെ​യ്ത​ല​ക്കാ​വ് ​ക്ഷേ​ത്ര​ത്തി​ലെ​ ​അ​ടി​യ​ന്ത​ര​ ​മാ​രാ​ർ​ ​ആ​കാ​ശ് ​മൂ​ന്നു​ ​ത​വ​ണ​ ​ശം​ഖ് ​വി​ളി​ച്ചു.​ ​കാ​ർ​മേ​ഘം​ ​നി​റ​ഞ്ഞ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​നെ​യ്ത​ല​ക്കാ​വ് ​ഭ​ഗ​വ​തി​ ​വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് ​പു​റ​പ്പെ​ട്ട​ത്.​ ​ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ​ഗോ​പു​ര​വാ​തി​ൽ​ ​തു​റ​ന്ന​ത്.

ക്യാ​മ്പ് ​ഓ​ഫീ​സ് ​തു​റ​ന്നു

തൃ​ശൂ​ർ​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പൂ​രം​ ​ക്യാ​മ്പ് ​ഓ​ഫീ​സ് ​വ​ട​ക്കു​ന്നാ​ഥ​ൻ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​തു​റ​ന്നു.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​കെ.​ര​വീ​ന്ദ്ര​ൻ,​ ​ബോ​ർ​ഡ് ​അം​ഗം​ ​അ​ഡ്വ.​ ​കെ.​പി.​അ​ജ​യ​ൻ,​ ​തൃ​ശൂ​ർ​ ​ഗ്രൂ​പ്പ് ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​എം.​മ​നോ​ജ്കു​മാ​ർ,​ ​വ​ട​ക്കു​ന്നാ​ഥ​ൻ​ ​ദേ​വ​സ്വം​ ​മാ​നേ​ജ​ൻ​ ​സി.​കെ.​ഗി​രീ​ഷ്‌​കു​മാ​ർ,​ ​ക്ഷേ​ത്ര​ ​ഉ​പ​ദേ​ശ​ക​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​കെ.​എ.​മ​നോ​ജ്കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഞാ​യ​ർ​ ​തി​ങ്ക​ൾ​ ​ദി​വ​സ​ങ്ങ​ളി​ൽ​ 36​ ​മ​ണി​ക്കൂ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​ക്യാ​മ്പ് ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കും.​ ​ഫോ​ൺ​:​ 9744386948,​ 9496126099.

ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം

തൃ​ശൂ​ർ​:​ ​പൂ​ര​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ഗ​ര​ത്തി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലും​ ​സ​മീ​പ​ ​റോ​ഡു​ക​ളി​ലും​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തും​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ​ ​നാ​ളെ​ ​പ​ക​ൽ​പ്പൂ​രം​ ​ക​ഴി​യു​ന്ന​തു​വ​രെ​ ​വാ​ഹ​ന​ ​പാ​ർ​ക്കിം​ഗ് ​അ​നു​വ​ദി​ക്കി​ല്ല.​ ​കു​രു​ക്ക് ​ഒ​ഴി​വാ​ക്കാ​ൻ​ ​അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലൊ​ഴി​കെ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​വ​രു​ന്ന​ത് ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​പൊ​ലീ​സ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.