ഓംബുഡ്സ്‌ പേഴ്സൺ സിറ്റിംഗ്

Sunday 26 April 2026 7:50 AM IST

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്‌പേഴ്സൺ എം.എസ്. അബ്ദുൽ കലാം ആസാദ് 28ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിലും, 29ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസിലും, 30ന് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിലും രാവിലെ 11 മണി മുതൽ സിറ്റിംഗ് നടത്തും. സിറ്റിങ്ങിൽ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ രേഖാമൂലമോ നൽകാവുന്നതാണ്.