മണ്ണെണ്ണ വിലവർദ്ധന പ്രതിഷേധ മാർച്ച്
Sunday 26 April 2026 7:54 AM IST
ആലപ്പുഴ: മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര നടപടിക്കെതിരെ 28ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ മത്സ്യത്തൊഴിലാളി മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു )സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജനും അറിയിച്ചു. യുദ്ധത്തിന്റെ പേരിൽ മണ്ണെണ്ണ വില 155 രൂപയായി ഉയർത്തിയത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ മണ്ണെണ്ണയുടെ സബ്സിഡി ലിറ്ററിന് 50 രൂപയാക്കി ഉയർത്തിയത് കുറച്ച് ആശ്വാസം നൽകുന്നു. എന്നാൽ അമിതവിലയ്ക്ക് മണ്ണെണ്ണ വാങ്ങാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു.