ഏകദിന പരിശീലനക്കളരി
Sunday 26 April 2026 12:04 AM IST
എണ്ണയ്ക്കാട്: വിവിധങ്ങളായ കരകൗശല നിർമ്മാണ രീതികൾ കുട്ടികൾക്കും യുവജനങ്ങൾക്കും പകർന്നു നല്കുന്ന ഏകദിന പരിശീലന കളരി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രനശാലയിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ടി.ടി ഷൈലജ ഉദ്ഘാടനം നിർവ്വഹിച്ച പരിശീലന ക്ലാസിന് ജിനു ജെയിംസ് (റിട്ട.അദ്ധ്യാപിക) നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്തംഗം അശ്വതി.എസ്, പ്രൊഫ. കെ.ഗോപാലകൃഷ്‌ണക്കുറുപ്പ്, കെ.കെ രവീന്ദ്രൻ നായർ, പി.എസ് ചന്ദ്രദാസ് , സൂസമ്മ ബെന്നി, ശശികല മധു, കെ.എൻ ഷാജി,വി.സി കുഞ്ഞുകുഞ്ഞ് എന്നിവർ സംസാരിച്ചു.