അനന്തരവളുടെ വിവാഹത്തിന് നാട്ടിലെത്തിയയാൾ മരിച്ചു
Sunday 26 April 2026 12:13 AM IST
മാവേലിക്കര : സഹോദരിയുടെ മകളുടെ വിവാഹത്തിന് ബെഹ്‌റനിൽ നിന്ന് അവധിക്ക് നാട്ടിൽ എത്തിയ വിദേശ മലയാളി നിര്യാതനായി. തട്ടാരമ്പലം മറ്റം തെക്ക് കോട്ടക്കുഴിയിൽ എസ്.ഗുരുദാസ് (53) ആണ് കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചത്. ഇന്നാണ് സഹോദരിയുടെ മകളുടെ വിവാഹം. നാല് ദിവസം മുമ്പാണ് ഗുരുദാസ് നാട്ടിലെത്തിയത്. സംസ്‍കാരം 28ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സീത (അങ്കണവാടി ടീച്ചർ). മകൾ : അമ്മു. മരുമകൻ : ദിലീപ്.