സംസ്ഥാനതല ക്യാമ്പയിൻ

Monday 27 April 2026 12:15 AM IST

ഈരാറ്റുപേട്ട : കേരള സിവിൽ സൊസൈറ്റി മൂവ്‌മെന്റിന്റെയും വോട്ടേഴ്‌സ് അലയൻസിന്റെയും ആഭിമുഖ്യത്തിൽ, പ്രകടനപത്രികകൾ ജനങ്ങളുടെ നിരീക്ഷണത്തിൽ സംസ്ഥാനതല ക്യാമ്പയിൻ ഗാന്ധിയൻ ചിന്തകനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അഡ്വ വി.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. വോട്ടേഴ്‌സ് അലയൻസ് ചെയർമാൻ അഡ്വ.ജോൺ ജോസഫ് ആമുഖ പ്രസംഗം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി നാസർ, സണ്ണി പൈകട, വി.എം അബ്ദുള്ള ഖാൻ, ഉണ്ണിക്കുഞ്ഞ്, ജോർജ് ജേക്കബ്, കെബീർ ഷാ, അഡ്വ.ജോർജുകുട്ടി, ജോഷി താന്നിക്കൽ, ബേബി പേണ്ടാനം,അപ്പച്ചൻ തെള്ളിയിൽ, എമ്മിച്ചൻ, മുഹമ്മദലി ഖാൻ തുടങ്ങിയവർ പങ്കെടുത്തു.