ലഹരിവിരുദ്ധ സദസ് നടത്തി

Monday 27 April 2026 12:16 AM IST

ചിറക്കടവ് : ഗ്രാമദീപം വായനശാല പ്ലാറ്റിനംജൂബിലി ആഘോഷ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ സദസ് നടത്തി. വായനശാലാ പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംംഗം മിനിസേതുനാഥ് ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജാ മോഹൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.കെ.ബാബുലാൽ, വായനശാല സെക്രട്ടറി പി. എൻ.സോജൻ, കെ.ടി.സരേഷ്, പി.കെ.വിനോദ്, ദിവ്യ രാജേഷ്, കാതറീന ജോർജ് എന്നിവർ പ്രസംഗിച്ചു.