സുഖസഞ്ചാരം പദ്ധതി തുടങ്ങി
Monday 27 April 2026 12:17 AM IST
ചങ്ങനാശേരി : ഡയാലിസിസ്, ക്യാൻസർ തുടങ്ങിയ ദീർഘകാല ചികിത്സകൾ ആവശ്യമായ രോഗികൾക്ക് ആശ്വാസമായി സഹായശകടം സുഖസഞ്ചാരം പദ്ധതിയ്ക്ക് തുടക്കമായി. സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റും ജോർജ് പടനിലം ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഡോ.ജോസ് പൂവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാഹനത്തിന്റെ താക്കോൽ ഡോ.ജോർജ് പടനിലം സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളത്തിന് കൈമാറി. ഫാ.അലക്‌സ് പ്രായിക്കളം ആമുഖ പ്രസംഗം നടത്തി.