ജനകീയ സാഹിതി രൂപീകരണം

Monday 27 April 2026 12:18 AM IST

പൊൻകുന്നം : ജനകീയവായനശാലയിലെ ഗുരുജനവേദി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്ന എം.ആർ.രമണിയെ അനുസ്മരിച്ച് സാഹിത്യസദസ് നടത്തി. രമണി ടീച്ചർ അനുസ്മരണ ജനകീയ സാഹിതി സഭയും രൂപീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സമാധിയായ സ്വാമി മുനി നാരായണപ്രസാദിനെ കവി പി.മധു അനുസ്മരിച്ചു. രാജൻ പാലാഴി, വിനയബോസ്, കെ.ഡി.വിപിൻകുമാർ, സുമ ചന്ദ്രമോഹനൻ, ബേബി തോമസ് എന്നിവർ സാഹിത്യസൃഷ്ടികൾ അവതരിപ്പിച്ചു. ബി.സുനിൽ, എം.ടി.ഷാജി എന്നിവർ സംസാരിച്ചു.