ദളിത് ഹർത്താലിന് പിന്തുണയില്ലെന്ന് കെ.പി.എം.എസ്

Monday 27 April 2026 12:41 AM IST

കോട്ടയം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനും, കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭരംഗത്തുണ്ടാകുമെന്നും എന്നാൽ ഇതിന്റെ പേരിൽ ചില ദളിത് സംഘടനകൾ 28 ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയില്ലെന്നും കെ.പി എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ്‌കുമാർ. കെ.പി.എം. എസ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖിൽ കെ. ദാമോദരൻ, കെ.കെ. കൃഷ്ണകുമാർ, ഇ.കെ .തങ്കപ്പൻ, മിനി സിബി തുടങ്ങിയവർ സംസാരിച്ചു.