സൈക്ലിംഗ് പരിശീലനം

Monday 27 April 2026 12:48 AM IST

തൊടുപുഴ : സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല സൈക്ലിംഗ് പരിശീലന ക്യാമ്പ് നടത്തുന്നു. മേയ് 1 മുതൽ തൊടുപുഴ, രാജക്കാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. കേരളത്തിലെ വിദഗ്ദ്ധരായ സൈക്ലിംഗ് കോച്ചുമാർ നേതൃത്വം നൽകും. റോഡ്, മൗണ്ടൻ വിഭാഗങ്ങളിൽ പരിശീലനം നൽകും. 10 വയസുമുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ദിവസവും രാവിലെയും വൈകിട്ടുമായാണ് പരിശീലനം. താത്പര്യമുള്ളവർ 9447173843 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.