പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും: ഈ നാളുകാർ നാളെ ശ്രദ്ധിക്കണം
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail
2026 ഏപ്രിൽ 27 - 1201 മേടം 14 തിങ്കളാഴ്ച. ( 37 നാഴിക 46 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)
[ ഏകാദശി തിഥി 30 നാഴിക 09 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: കച്ചവട സംരംഭത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടും, ജീവിത പങ്കാളിക്ക് തൊഴിലിൽ മേന്മ ഉണ്ടാകും, ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാബത്തക രംഗം പുഷ്ടി പ്രാപിക്കും.
ഭരണി: സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും. അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കാര്‍ത്തിക: ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.
രോഹിണി: സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും. മുൻ കാലങ്ങളിൽ ചെയ്ത സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ പ്രവർത്തിക്കും
മകയിരം: തൊഴിൽ രംഗത്ത് പുരോഗതി കുറയുകയും മേൽ ഉദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും, വിവഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.
തിരുവാതിര: സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും, കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാബത്തിക പരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.
പുണര്‍തം: ധനം സമ്പാദിക്കാൻ ഉള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാധ്യത കൂടുതലാകും, വസ്തു വാഹനങ്ങൾ എന്നിവ ക്രയവിക്രയം ചെയ്യാനാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാധ്യതകളും.
പുയം: പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.
ആയില്യം: ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, ശത്രു ദോഷം, ക്രയവിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, ജനപിന്തുണ നഷ്ടപ്പെടും.
മകം: ഔദ്യോഗിക രംഗത്ത് കൂടുതൽ കരുതൽ അവശ്യമാണ്, വിവാഹാലോചനകൾക്ക് തടസ്സങ്ങൾ നേരിടും. ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ട സാധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.
പൂരം: അസാധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.
ഉത്രം: തൊഴിൽ മാറ്റം ഗുണകരമാകും, പുതിയ സംരഭങ്ങള്‍, ശുഭാപ്തി വിശ്വസം വർധിക്കും, സ്വന്തമായി തൊഴിലോ ബിസിനസ്സോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
അത്തം: കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ മൂലം ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.
ചിത്തിര: സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും. ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും
ചോതി: അന്യദേശത്ത് ജോലി സാധ്യതയോ ധന സഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, കൂടുതൽ അധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
വിശാഖം: ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ട് കെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.
അനിഴം: സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും. പ്രീയപ്പെട്ടവരുടെ മംഗള കർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം
കേട്ട: കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.
മൂലം: അയക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും. പൂരാടം: അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം,, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും.
ഉത്രാടം: ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി. ഈശ്വരാധീനക്കുറവ് അനുഭപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.
തിരുവോണം: ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാറിൽ നിന്നും പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.
അവിട്ടം: ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും, പൊതുരംഗത്ത് അഭിമാന ക്ഷതം.
ചതയം: പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല. അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസ്സങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗങ്ങളിലും മുതിർന്നവരുടെ. ഉപദേശം തേടുക.
പൂരുരുട്ടാതി: സന്താനത്തിന്റെ മംഗല്യ തടസ്സം മാറി കിട്ടും, തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും, ജനപ്രീതി നേടും, കുടുംബാംഗങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും.
ഉത്തൃട്ടാതി: പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം, സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയമാണ്.
രേവതി: വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും.