പുസ്തക പ്രകാശനം

Monday 27 April 2026 1:47 AM IST

തിരുവനന്തപുരം: സുബിൻ എബ്രഹാം എഴുതിയ ജലച്ചായ ചിത്രരചന എന്ന പുസ്തകത്തിന്റെ പ്രകാശനം വി .കെ പ്രശാന്ത് എം.എൽ.എ ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു. ഒ.കെ.രാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ രാധാകൃഷ്ണൻ ചെറുവല്ലി,സുഭാഷിണി തങ്കച്ചി,​ഡോ,​കെ.എസ്. അനിൽ കുമാർ,സുബിൻ എബ്രഹാം എന്നിവർ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.