ഔഷധ സസ്യത്തോട്ട നിർമ്മാണം

Monday 27 April 2026 1:47 AM IST

പാലോട്: വയോജന കൂട്ടായ്മയായ പച്ചത്തുരുത്തിന്റെ നേതൃത്വത്തിൽ പച്ചയിൽ ഔഷധസസ്യത്തോട്ട നിർമ്മാണത്തിന് തുടക്കമായി. ആദ്യ ഘട്ടമായി 50 വീടുകളിൽ കറ്റാർവാഴ,വേപ്പ്,തിപ്പലി,വയമ്പ്,നീല അമരി,കൊടങ്ങൽ,കരിനൊച്ചി,എന്നീ ഔഷധസസ്യങ്ങളാണ് വിതരണം ചെയ്തത്. പാരമ്പര്യ ഗോത്രവർഗ്ഗ വൈദ്യൻ മൊട്ടമൂട് മല്ലൻ കാണി ഉദ്ഘാടനം ചെയ്തു. തുരുത്ത് ചെയർമാൻ നന്ദിയോട് സതീശൻ,സെക്രട്ടറി പി.എൻ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.