യു.എസുമായി ചർച്ചയ്ക്കില്ല, ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടു
Monday 27 April 2026 12:31 AM IST
സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിൽ നിന്ന് മടങ്ങി. യു.എസ് പ്രതിനിധികൾക്കായി കാത്തുനിൽക്കാതെ പാകിസ്ഥാൻ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. ഇതിന് പിന്നാലെ യു.എസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരുടെ പാകിസ്ഥാന്‍ യാത്ര റദ്ദാക്കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.