സർഗം 2026
Monday 27 April 2026 1:41 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാ-സാംസ്കാരിക സമിതിയായ 'ധമനി സർഗം 2026" എന്ന പേരിൽ സംസ്ഥാന കലോത്സവവും മോണോആക്ട് മത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15ന് കാര്യവട്ടം ക്യാമ്പസിലെ സി.വി.രാമൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനവിതരണം സിനിമാ-മിമിക്രി താരം ജോബി എ.എസ് നിർവഹിക്കും. വിവരങ്ങൾക്ക്: 7034377222.